ആവണിപുരത്തെ ജെല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ്‌ 49 പേര്‍ക്ക് പരിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ആവണിപുരത്തെ ജെല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ്‌ 49 പേര്‍ക്ക് പരിക്ക്.

മധുര: മധുരയിലെ ആവണിപുരത്ത് നടത്തിയ ജെല്ലിക്കെട്ടില്‍ 49 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ മധുര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരണ്ട കാള ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. പലര്‍ക്കും തലക്കും പുറത്തുമാണ് പരിക്ക്.


ആഘോഷപൂര്‍വം നടത്തിയ ജെല്ലിക്കെട്ടില്‍ 1200 പേരാണ് പങ്കെടുത്തത്. 950 കാളകളെയാണ് ജെല്ലിക്കെട്ടിനായി ഉപയോഗിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാറും ട്രാക്ടറും അടക്കമുള്ള വന്‍ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കുന്നത്.

0Shares