
സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് സംബന്ധിച്ചുള്ള നിബന്ധനകള്‍ പുനഃപരിശോധിക്കുമെന്ന് ആര്‍.ബി.ഐ. എസ്ബി അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് അക്കൗണ്ട് ഉടമകളില്‍ നിന്നും ഈടാക്കുന്ന പിഴയും പുനഃപരിശോധിക്കുമെന്നും ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ വിവിധ ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് വിവിധ തരത്തിലാണ്. മാത്രമല്ല മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ബാങ്കുകള്‍ ഈടാക്കുന്ന പിഴയും വ്യത്യസ്തമാണ്.മെട്രോ നഗരങ്ങളിലെയും ഗ്രാമീണ, നഗര, അര്‍ദ്ധ നഗര പ്രദേശങ്ങളിലെയും ബാങ്കുകളുടെ ശാഖകളിലെ ശരാശരി പ്രതിമാസ ബാലന്‍സും വ്യത്യസ്ത തരത്തിലാണ്.

നിലവിലെ വ്യവസ്ഥ പ്രകാരം ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് എസ്എംഎസ് / ഇമെയില്‍ വഴി അറിയിപ്പ് നല്‍കുകയും മിനിമം ബാലന്‍സിലേക്ക് എത്താന്‍ ഒരു മാസത്തെ സമയം അനുവദിക്കുകയും ചെയ്യണം. ഇതില്‍ മാറ്റം വരികയാണെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമകളെ അറിയിക്കുകയും വേണം.
ജൂണില്‍ ബേസിക് സേവിങ്‌സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകളുടെ (ബി.എസ്ബി.ഡി.എ) ചില വ്യവസ്ഥകള്‍ ആര്‍.ബി.ഐ ലഘൂകരിച്ചിരുന്നു.പ്രധാനമന്ത്രി ജന്‍ധന്‍ യോജന, ബിഎസ്ബിഡിഎ എന്നിവയുടെ കീഴില്‍ തുറക്കുന്ന സേവിങ്‌സ് അക്കൗണ്ടുകളെ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മിനിമം ബാലന്‍സ് ഇല്ലാത്തതിന് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്നും ഏകദേശം10,000 കോടി രൂപയോളം ആണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ബാങ്കുകള്‍ ഈടാക്കിയത്.
