ആളുകളെ ഒരുമിപ്പിക്കുന്നതിനു പകരം ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി ആളുകള്‍ തന്റെ വര്‍ക്ക് ഉപയോഗിക്കുന്നു; ക്ഷമ ചോദിച്ച് ഫേസ്ബുക്ക് സി. ഇ. ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

  • Post category:news
  • Reading time:1 min read
You are currently viewing ആളുകളെ ഒരുമിപ്പിക്കുന്നതിനു പകരം ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി ആളുകള്‍ തന്റെ വര്‍ക്ക് ഉപയോഗിക്കുന്നു; ക്ഷമ ചോദിച്ച് ഫേസ്ബുക്ക് സി. ഇ. ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: ആളുകളെ ഒരുമിപ്പിക്കുന്നതിനു പകരം ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയാണ് തന്റെ വര്‍ക്ക് ഉപയോഗിച്ചുവരുന്നതെന്നു ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെ ക്ഷമ ചോദിച്ച് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഞാന്‍ മാപ്പു ചോദിക്കുന്നു. നല്ല ഫലം ലഭിക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും.’ എന്നാണ് സുക്കര്‍ പറഞ്ഞത്. 2016ലെ യു.എസ് പ്രസിഡന്‍ഷ്യല്‍ കാമ്പെയ്‌നിനു പിന്നിലെ റഷ്യന്‍ സ്വാധീനവുമായി ബന്ധപ്പെട്ട യു.എസ് അന്വേഷണത്തില്‍ ഫേസ്ബുക്ക് പോലുള്ള കമ്പനികള്‍ സൂക്ഷ്മപരിശോധനയ്ക്കു കീഴില്‍ വരുന്ന സാഹചര്യത്തിലാണ് സുക്കറിന്റെ പ്രതികരണം. സന്ദേശത്തിനു പ്രചോദനമായ വിഷയം എന്താണെന്ന് സുക്കര്‍ബര്‍ഗ് തന്റെ ക്ഷമാപണത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

മുന്‍വര്‍ഷങ്ങളിലെ പാപങ്ങള്‍ക്ക് മാപ്പു ചോദിക്കുന്ന വേളയായാണ് ജൂതന്മാര്‍ ഇതിനെ കാണുന്നത് എന്നു പറഞ്ഞാണ് സുക്കര്‍ പോസ്റ്റ് ആരംഭിക്കുന്നത്. ജൂതന്മാരുടെ പവിത്രദിനമായ യോം കിപ്പര്‍ ആഘോഷങ്ങള്‍ അവസാനിക്കുന്ന ദിനത്തിലായിരുന്നു സുക്കറിന്റെ പ്രതികരണം.

 

0Shares