ആല്‍പ്‌സില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാലു മരണം

  • Post category:news
  • Reading time:1 min read
You are currently viewing ആല്‍പ്‌സില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാലു മരണം

സ്വിറ്റ്‌സര്‍ലാന്‍ഡ്; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറു വിമാനം തകര്‍ന്നു നാലു പേര്‍ മരിച്ചു. പ്രമുഖ വിനോദസഞ്ചാരമേഖലയായ സ്വിസ് ആല്‍പ്‌സിലെ കൂറ്റന്‍ മഞ്ഞുപാളിയിലേക്ക് ഇടിച്ചുകയറിയാണ് ചെറുവിമാനം തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഫ്രഞ്ച് കമ്ബനി നിര്‍മിച്ച നാല് സീറ്റുള്ള വിമാനമാണ് ഡ്യൂനന്‍ഡ് പാസില്‍ അപകടത്തില്‍പ്പെട്ടത്. സിയോണ്‍ വിമാനത്താവളത്തില്‍നിന്ന് ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അപകടസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പൈലറ്റിന്റെയും മൂന്ന് യാത്രികരുടെയും മൃതദേഹമാണ് ലഭിച്ചത്.

0Shares