ആലുവായില്‍ കാര്‍ മെട്രോ തൂണിലിടിച്ച് പിതാവും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു; അപകടം ബന്ധുവിനെ വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങുന്നതിനിടേ

  • Post category:news
  • Reading time:1 min read
You are currently viewing ആലുവായില്‍ കാര്‍ മെട്രോ തൂണിലിടിച്ച് പിതാവും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു; അപകടം ബന്ധുവിനെ വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങുന്നതിനിടേ

കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ പിതാവും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, ബന്ധു ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി വിഭാഗത്തിലും അരുണ്‍പ്രസാദ് ഓണ്‍ലൈനിലും ജീവനക്കാരനാണ്.ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. ബന്ധു ചന്ദ്രന്റെ മകന്‍ ശ്രീരജിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ കൊച്ചി മെട്രോയുടെ തൂണിലിടിച്ചതിന് ശേഷം ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുണ്‍ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.മൃതദേഹം കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോട്ടയത്തെത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച നടക്കും. അപകട വാര്‍ത്തയറിഞ്ഞ് ഷാര്‍ജയിലേക്ക് പുറപ്പെട്ട ശ്രീരാജ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

0Shares