
ആലുവയില്‍ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തടിയിട്ടപറമ്പ് സ്റ്റേഷനിലെ പോലീസ് എ.എസ്.ഐ ബാബുവിനെയാണ് ആലുവ കുട്ടമശ്ശേരിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന ഭാര്യയാണ് പുലർച്ചെ സംഭവം ആദ്യം കണ്ടത്. മകനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ജീവൻ അവശേഷിക്കുന്നുണ്ടെന്ന സംശയത്തിൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.കുറച്ച് ദിവസമായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നുവെന്നാണ് വിവരം.അതേസമയം സി.ഐ സ്റ്റേഷനായി മാറിയ തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷനിലെ സി.ഐ യുമായി ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിഹരിച്ചതായി സുഹൃത്തുക്കൾ പറയുന്നു.
