ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ അഴിമതി; സി.ബി.ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ അഴിമതി; സി.ബി.ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും അഴിമതി നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ തമ്മില്‍ വിഴിപ്പലക്കുകയാണ്, എന്തുകൊണ്ട് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇക്കാര്യം ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കുടിവെള്ള പദ്ധതിയില്‍ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എടുത്തത്. ക്രമക്കേട് നടത്തിയ കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ജല അതോറിറ്റി എം.ഡിയുടെ ഓഫീസ് അട്ടിമറിച്ചതിന്‍റെ രേഖകള്‍ ലഭിച്ചിരുന്നു.

കേരളം ഇതുവരെ കാണാത്ത അഴിമതികളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പദ്ധതിയിലെ അഴിമതി സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

0Shares