ആലപ്പുഴയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing ആലപ്പുഴയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

ആലപ്പുഴയിലെ ഹൗസ് ബോട്ടിന് തീ പിടിച്ച സംഭവത്തിനുപിന്നാലെ നടപടിയുമായി ജില്ലാ പോലീസ് മേധാവി. അനധികൃതമായി പ്രവര്‍ത്തിക്കുന്നത് എല്ലാ ഹൗസ് ബോട്ടുകളും പിടിച്ചെടുക്കാനാണ് നിര്‍ദ്ദേശം. ആലപ്പുഴയിലെ കായലുകളില്‍ ഓടുന്ന പല ഹൗസ് ബോട്ടുകളും അനധികൃതമാണെന്നുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു.

ഇതിനുപിന്നാലെയാണ് പോലീസ് കര്‍ശന നടപടിയെടുക്കാന്‍ തയ്യാറായത്. സുരക്ഷാ സംവിധാനങ്ങളോ വിദ്ഗധരായ ജീവനക്കാരോ ബോട്ടുകളിലില്ല. ഹൗസ് ബോട്ടുകളില്‍ വളരെ ചുരുക്കം എണ്ണത്തിനേ ലൈസന്‍സുള്ളൂ. പരിശീലനം നേടിയ ജീവനക്കാരും ബോട്ടുകളിലില്ല എന്നതാണ് വസ്തുത.

ബോട്ടുകള്‍ ഇന്‍ഷുര്‍ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. ലൈഫ് ജാക്കറ്റും ട്യൂബും മിക്ക ഹൗസ് ബോട്ടുകളിലുമില്ലെന്നാണ് കണ്ടെത്തല്‍. ഉത്തരവ് പാലിക്കാതെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

0Shares