ആലപ്പുഴ(മാവേലിക്കര): മക്കളാണ് സംമ്പാദ്യം എന്നൊരു നാടന്‍ പ്രയോഗം ഉണ്ട്. എന്നാല്‍ അത്തരം പ്രയോഗങ്ങളെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമാണെന്നതിന്റെ ഉത്തമ തെളിവാണ് ഈ വയോധികയുടെ ദുരിത ജീവിതം. കല്ലുമല മാര്‍ക്കറ്റിനുസമീപം ചരിവുമേലതില്‍ ഭവാനിയമ്മയിക്കാണ് ഈ ദുര്‍ഗതി. ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഈ മക്കള്‍ തയ്യാറാവുന്നില്ല. വീടിന് പുറത്ത് ആളില്ലാതെ ഉറുമ്പരിച്ച നിലയിലായിരുന്നു ഈ 86കാരി. ഒന്നും രണ്ടുമല്ല.. ആറ് മക്കള്‍ക്ക് ജന്മം നല്‍കിയിട്ടും ആര്‍ക്കും വേണ്ട ഈ അമ്മയെ. മൂന്നു ആണും മൂന്നു പെണ്ണും ഉള്‍പ്പെടെ ആറു മക്കളുള്ള ഇവര്‍ കല്ലുമലയിലെ വീട്ടില്‍ ഇളയ മകനും മരുമകള്‍ക്കുമൊപ്പമായിരുന്നു താമസം. മകനും മരുമകളും പുറത്തു പോകുമ്പോള്‍ ഇവരെ വീടിനുള്ളില്‍ കയറ്റാതെ വീട്ടുപടിയില്‍ കിടത്തുകയാണ് ചെയ്യുന്നത്. കല്ലുമല മാര്‍ക്കറ്റിനുസമീപം ചരിവുമേലതില്‍ ഭവാനിയമ്മയിക്കാണ് ഈ ദുര്‍ഗതി.
ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഈ മക്കള്‍ തയ്യാറാവുന്നില്ല. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വയോജനക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാനെത്തി. ജ്വാല പ്രവര്‍ത്തകരായ അശ്വതി, ജയകുമാര്‍, മാവേലിക്കര സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ ശ്രീകല, എ.എസ്.ഐ.മാരായ അനിരുദ്ധന്‍, സിറാജ് എന്നിവര്‍ ചേര്‍ന്ന് കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചശേഷം ഇവരെ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച മക്കള്‍ക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാല പ്രവര്‍ത്തകര്‍ മാവേലിക്കര പോലീസില്‍ പരാതി നല്‍കി. മക്കളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ.സി.ശ്രീജിത്ത് പറഞ്ഞു. മക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സാധ്യത ഏറെയാണ്.
ആറ് മക്കള്‍ക്ക് ജന്മം നല്‍കിയ അമ്മയോട് മക്കള്‍ ചെയ്ത കൊടും ക്രൂരത; മുഖത്തും ശരീരത്തിലും മലം പുരണ്ടനിലയില്‍ ഉറുമ്പരിച്ച് കിടക്കുകയായിരുന്ന അമ്മയെ ജ്വാല പ്രവര്‍ത്തകര്‍ ഏറ്റെടുത്തു