ആറ്റുനോറ്റുണ്ടായ ഏകമകനെ പൊന്നുപോലെ നോക്കി വളര്‍ത്തി; പ്രായപൂര്‍ത്തിയായ മകന്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകിക്കുവേണ്ടി മാതാപിതാക്കളോട് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing ആറ്റുനോറ്റുണ്ടായ ഏകമകനെ പൊന്നുപോലെ നോക്കി വളര്‍ത്തി; പ്രായപൂര്‍ത്തിയായ മകന്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകിക്കുവേണ്ടി മാതാപിതാക്കളോട് ചെയ്തത്

ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനായി യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലാണു സംഭവം. അബ്ദുള്‍ റഹ്മാമാന്‍ എന്ന 26-കാരനാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇയാള്‍ തസ്ലിം ബാനു, ഷമിം അഹമ്മദ് ദമ്പതികളുടെ ഏകമകനായിരുന്നു. റഹ്മാന്റെ ആദ്യ വിവാഹം ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിനുശേഷം, രണ്ടു വര്‍ഷംമുമ്പ് കാണ്‍പൂരില്‍നിന്നുള്ള ഒരു യുവതിയുമായി അബ്ദുള്‍ റഹ്മാന്‍ ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചിരുന്നു. അതേസമയം മറ്റൊരു സ്ത്രീയെ ഇയാള്‍ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. എന്നിരുന്നാലും കാണ്‍പുര്‍ സ്വദേശിനിയുമായുള്ള ബന്ധം തുടര്‍ന്നു. വിവാഹ വാഗ്ദാനത്തിന്‍മേലാണ് ഈ ബന്ധം തുടര്‍ന്നത്. അടുത്തിടെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്യണമെന്ന് ഇയാള്‍ മാതാപിതാക്കളോടു വാശിപിടിച്ചു. എന്നാല്‍ മാതാപിതാക്കള്‍ ഇതിനെ ആദ്യം മുതലേ എതിര്‍ത്തിരുന്നു. ലഹരിക്ക് അടിമയായിരുന്ന അബ്ദുള്‍ റഹ്മാനെ ഇതിനിടെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു. ഇതോടെയാണ് സുഹൃത്തുക്കളെ കൂട്ടുപിടിച്ച് മാതാപിതാക്കളെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്താന്‍ പദ്ധതിയിട്ടത്. നദീം ഖാന്‍, ഗുഡ്ഡു എന്നീ പരിചയക്കാരെ ഒപ്പം കൂട്ടിയ അബ്ദുള്‍ റഹ്മാന്‍ കൊലപാതകത്തിനു പ്രതിഫലമായി 2.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കഴിഞ്ഞ മാസം മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കവെ അബ്ദുല്‍ റഹ്മാന്‍ കൂട്ടുപ്രതിളെ വിളിച്ചുവരുത്തി കൊലാതകം നടത്തുകയായിരുന്നു. ഏപ്രില്‍ 28ന് വീടിന്റെ ഒന്നാം നിലയിലാണ് തസ്ലിം ബാനു(50), ഷമിം അഹമ്മദ്(55) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുറ്റം സമ്മതിച്ചതോടെ പോലീസ് അബ്ദുള്‍ റഹ്മാന്റെയും കൂടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

0Shares