തിരുവനന്തപുരം: ഭക്തി സാന്ദ്രമായി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങള്‍ അനന്തപുരിയില്‍. രാവിലെ 10.15 ഓടെ ക്ഷേത്രമുറ്റത്തെ അടുപ്പില്‍ പണ്ടാരി തീകൊളുത്തിയതോടെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിക്കാനായി ഒരുക്കിയ തങ്ങളുടെ അടുപ്പിലും തീക്കൊളുത്തി. ഇതോടെ ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.