ആറു വയസ്സുള്ള കളിക്കുട്ടുകാരനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നിറവേറ്റി അഞ്ച് വയസുകാരി എയലിയ്ഡ് പാറ്റേര്‍സ്

  • Post category:news
  • Reading time:1 min read
You are currently viewing ആറു വയസ്സുള്ള കളിക്കുട്ടുകാരനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നിറവേറ്റി അഞ്ച് വയസുകാരി എയലിയ്ഡ് പാറ്റേര്‍സ്

എഡിന്‍ബെര്‍ഗ്: ന്യൂറോബ്ലാസ്റ്റോമ എന്ന മാരകമായ രോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന അഞ്ച് വയസുകാരിയായ എയലിയ്ഡ് പാറ്റേര്‍സന്റെ വലിയ ഒരു ആഗ്രഹമായിരുന്നു തന്റെ ആറ് വയസ്സുള്ള ഹാരിസന്‍ ഗ്രിയര്‍ എന്ന കളിക്കൂട്ടുകാരനെ മിന്നു കെട്ടാന്‍. മരണത്തോട് മല്ലിടുന്ന എയലിയ്ഡ്
ന്റെ അവസാന ആഗ്രഹങ്ങളിലൊന്ന്. കുട്ടിയുടെ ആഗ്രഹം പോലെ ബന്ധുക്കള്‍ അത് നിറവേറ്റി കോടുക്കുകയും ചെയ്തു.


എയലിയ്ഡ്ന്റെയും ഹാരിസണിന്റെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കണ്ടുനിന്നവരില്‍ ഒരേ സമയം കൗതുകവും ദുഖവും നിറഞ്ഞു. എന്നാല്‍ വിവാഹിതയായതോടെ അവളുടെ മനം നിറഞ്ഞു. വിവാഹവേഷത്തില്‍ വേദിയില്‍ കൈപിടിച്ചു നില്‍ക്കുന്ന വധൂവരന്മാര്‍ ഏവര്‍ക്കും കൗതുകമായി. മത്സ്യകന്യകക്കൊപ്പം നീന്തുന്നതും ഡോള്‍ഫിനൊപ്പം നീന്തുന്നതും മഞ്ഞില്‍ കളിക്കുന്നതുമൊക്കെയാണ് എയലിയ്ഡ്
ന്റെ അടുത്ത ആഗ്രഹങ്ങള്‍.

0Shares