ആറുമാസത്തെ ശിക്ഷക്ക് ശേഷം ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി; പുറത്തിറങ്ങിയ കര്‍ണന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിയമലോകം

  • Post category:news
  • Reading time:1 min read
You are currently viewing ആറുമാസത്തെ ശിക്ഷക്ക് ശേഷം ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി; പുറത്തിറങ്ങിയ കര്‍ണന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിയമലോകം

കൊല്‍ക്കത്ത: ആറുമാസത്തെ ശിക്ഷക്ക് ശേഷം കല്‍ക്കട്ട ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ജയില്‍ മോചിതനായി. കല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാണ് ജസ്റ്റിസ് കര്‍ണന്‍ പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജുഡീഷ്യറിയിലെ അനുഭവങ്ങളെക്കുറിച്ച് ജയിലിലിരുന്ന് അദ്ദേഹം ഒരു പുസ്തകം എഴുതിയിരുന്നു അത് ഉടന്‍ പുറത്തിറങ്ങിയേക്കും എന്നൊക്കെയാണ് സൂചന. 41 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായപ്പോഴും പോരാട്ടം തുടരും എന്നുതന്നെയായിരുന്നു ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞത്. പുറത്തുവരുന്ന കര്‍ണന്‍ മാധ്യമങ്ങളെ കണ്ടേയ്ക്കും. എന്നും വിവാദനായകനായിരുന്ന കര്‍ണന്‍ പറയാനുള്ളതെന്തെന്ന് കാത്തിരിയ്ക്കുകയാണ് നിയമലോകം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കര്‍ണന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഈ വിധിയിലൂടെ കര്‍ണന്‍ ഗുരുതരമായ കോടതിയ ലക്ഷ്യം കാട്ടിയതായി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.

0Shares