ബീഹാര്‍: ആര്‍.ജെ.ഡി നേതാവിന്‍റെ സഹോദരിപുത്രനെ അജ്ഞാതർ വെടിവെച്ചു കൊന്നു. ആര്‍.ജെ.ഡിയുടെ മുന്‍ എം.പിയും ലാലു പ്രസാദിന്‍റെ ഉറ്റ അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്‍റെ സഹോദരിപുത്രന്‍ യൂസഫ് ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് സലാഹുദ്ദീന്‍ 2015ല്‍ നടന്ന കൊലപാതക കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
ഇയാള്‍ക്കെതിരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലുമായി 63ഓളം കേസുകള്‍ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ക്രിമിനൽ പശ്ചാത്തലമുള്ള സലാഹുദ്ദീന്‍ പിനീട് രാഷ്ട്രീയക്കാരനായി വളർന്നു. ഇതിലുള്ള പകപോക്കലാകാം എതിർചേരിയിലുള്ളവർ കുടുംബത്തിൽ പെട്ടവരെ വകവരുത്തുന്നത്. വെടിവെച്ചിട്ട ആക്രമികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല എന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.