ആര്‍.എസ്.എസ് ശാഖയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തിന്റെ കാരണം ഇതാണ്‌

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍.എസ്.എസ് ശാഖയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തിന്റെ കാരണം ഇതാണ്‌

ന്യൂഡൽഹി: ആര്‍.എസ്എസ് സ്ത്രീ വിരുദ്ധ സംഘടനയാണെന്ന രാഹുലിന്റെ പരാമര്‍ശം വന്നതിന് പിന്നാലെ ആര്‍.എസ്.എസ് ശാഖയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തിന്റെ കാരണം വ്യക്തമാക്കി സംഘടനാ നേരിട്ട് രംഗത്തെത്തി. രാവിലെ എത്തി കഠിനമായ പരിശീലനത്തില്‍ പങ്കെടുക്കുക ഉള്‍പ്പെടെയുള്ള ചിട്ടകള്‍ പാലിക്കാന്‍ സാധിക്കാത്തതിനാലാണ് സ്ത്രീകളെ ശാഖയില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് ആര്‍.എസ്എസിന്റെ പ്രതികരണം.

പുരുഷന്മാര്‍ മാത്രമാണ് ആര്‍.എസ്എസ് ശാഖകളില്‍ പ്രവര്‍ത്തിക്കുന്നത്. അവരിലൂടെ കുടുംബവുമായി ശാഖ ബന്ധം വയ്ക്കുന്നു. ആര്‍.എസ്എസിന്റെ മറ്റെല്ലാ വിഭാഗങ്ങളിലും സ്ത്രീകള്‍ക്ക് അംഗത്വമുണ്ട്. ശാഖയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും, കഠിനമായ പരിശീലനവും, സമയവുമെല്ലാം സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാകും എന്ന് വിലയിരുത്തിയാണ് ഇതിന് തയ്യാറാവാത്തതെന്നും ആര്‍.എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ പറയുന്നു.

കൂടാതെ, രാവിലെ ആറ് മണിക്ക് ശാഖയിലെ യോഗങ്ങളില്‍ പങ്കെടുക്കണം. കഠിനമായ ആയുധ പരിശീലനങ്ങളാണ് അംഗങ്ങള്‍ക്കുള്ളത്. ഇത് സ്ത്രീകള്‍ക്ക് ഇണങ്ങാത്തതിനാലാണ് അവരെ ശാഖയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നാണ് ആര്‍.എസ്എസിലുള്ളവരെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

0Shares