
പാലക്കാട്: സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണ്ണകിയമ്മന്‍ എയ്ഡഡ് സ്‌കൂളില്‍ ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് വകവെക്കാതെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തുന്നതിന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് പാലക്കാട് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അനുമതി നൽകിയിരുന്നില്ല. പകരം സ്‌കൂളിലെ പ്രധാന അധ്യാപകനോ ജനപ്രതിനിധിക്കോ പതാക ഉയര്‍ത്താമെന്നായിരുന്നു കളക്ടര്‍ അറിയിച്ചത്.

കലക്റ്റർ വിലക്ക് ഏർപെടുത്തിയതിനെതിരെ ബി.ജെ.പി രംഗത്ത് വരികയുംഇതിന് പിന്നാലെ രാവിലെ ഒന്‍പത് മണിയോടെ മോഹന്‍ ഭാഗവത് തന്നെ സ്‌കൂളില്‍ എത്തി പതാക ഉയർത്തുകയുമായിരുന്നു. നിയമം ലങ്കിച്ചിട്ടില്ലെന്നും, ഒരു പൗരനെന്നനിലയിൽ ദേശീയ പതാക ഉയർത്തുന്നതിനെ തടയാൻ ആർക്കും അതികാരമില്ലന്നും, അതുകൊണ്ട്തന്നെ ഞങ്ങൾ കൈകൊണ്ട തീരുമാനം ശരിയാണെന്നും മാനേജ്മെന്റ്റ് പ്രതിനിധികൾ പ്രതികരിച്ചു.
