ആര്‍.എസ്.എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ ബന്ധുക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ രണ്ട് സഹോദരിമാരടക്കം എട്ടുപേരാണ് ഇസ്ലാം മതം സ്വീകരിച്ചത്.

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍.എസ്.എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ ബന്ധുക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ രണ്ട് സഹോദരിമാരടക്കം എട്ടുപേരാണ് ഇസ്ലാം മതം സ്വീകരിച്ചത്.

 

മലപ്പുറം: മതം മാറ്റത്തിന്റെ പേരില്‍ സംഘപരിവാര്‍ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ സഹോദരിമാരടക്കം എട്ടു പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്.ഫൈസലിന്റെ രണ്ട് സഹോദരിമാര്‍, അവരുടെ ഭര്‍ത്താക്കന്മാര്‍, രണ്ട് സഹോദരിമാരുടെയും മക്കള്‍ എന്നിവരാണ് രണ്ടാഴ്ച മുന്‍പ് ഇസ്ലാമിലേക്ക് വന്നത്. ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചത് പൊന്നാനിയിലെ മൗനാത്തുല്‍ ഇസ്ലാം സഭയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മതംമാറിയ എട്ടുപേരും ഇപ്പോള്‍ ഇസ്ലാമിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഫൈസല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അമ്മ മീനാക്ഷിയും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ജമീല എന്നാണ് മീനാക്ഷിയുടെ ഇപ്പോഴത്തെ പേര്.

ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെയാണ് അനില്‍കുമാര്‍ ഇസ്ലാം മതം സ്വീകരിച്ച് ഫൈസലായത്. ഇതിനുപിന്നാലെ ഫൈസലിന്റെ ഭാര്യയും മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് തിരികെ നാട്ടിലെത്തിയ ഫൈസല്‍ കുടുംബത്തിലെ മറ്റുള്ളവരെയും മതംമാറ്റുമെന്ന് കരുതിയാണ് സഹോദരീഭര്‍ത്താവടക്കമുള്ള ആര്‍എസ്എസ് സംഘം ഫൈസലിനെ കൊലപ്പെടുത്തിയത്. ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍ അടക്കമുള്ള 16 ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസില്‍ അറസ്റ്റിലായവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഫൈസലിന്റെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

 

 

0Shares