ആര്‍.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളം; അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണം: പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളം; അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണം: പിണറായി വിജയന്‍

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാ വിരുദ്ധവും പ്രതിഷേധാര്‍ഹവുമെന്നാണ് മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയത്.

സംഘപരിവാറിന്‍റെ വര്‍ഗീയ അജണ്ട തകര്‍ക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണ് എന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണം എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ഇന്നലെ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് പ്രധാനമന്ത്രി, പിണറായിയുടെ ‘ചില തീവ്രവാദസംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞു കയറുന്നു’വെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്. കേരളത്തില്‍ അനുവദിക്കാത്ത സമരങ്ങള്‍ ഇനി ഡല്‍ഹിയില്‍ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചിരുന്നു.

https://www.facebook.com/PinarayiVijayan/posts/2805245752900570

0Shares