
തിരുവനന്തപുരം: തലസ്ഥാനത്ത് ആര്. എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ജാഗ്രതയോടെ പോലീസ്. കൊലപാതകത്തിന് പിന്നാലെ വികൃതമായ ഒരു മൃതദേഹത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായും, ഇത്തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം വ്യാജമാണെന്നും പോലീസ്.
പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നു പെലീസ് മുന്നറിയിപ്പ് നല്കി. പ്രതികാരം ചെയ്യണമെന്ന് തരത്തിലുള്ള സന്ദേശമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രകോപനപരമായ സന്ദേശങ്ങള്‍ കൈമാറുന്നവര്‍ക്കെതിരെ മൂന്നുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. വൈകാതെ ഇവരെ കസ്റ്റഡിയിലെടുത്തേക്കും. വാട്സാപ്പ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.

ഇവയിലൂടെ പ്രകോപനമുണ്ടാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണിത്. ശനിയാഴ്ച രാത്രിയാണ് ആര്. എസ്എസ് കാര്യവാഹകായ വിനായക നഗര്‍ കുന്നില്‍വീട്ടില്‍ രാജേഷിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. അക്രമത്തില്‍ പങ്കാളികളായ ആറു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ആറു പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.
അക്രമത്തിന് നേതത്വം നല്തിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള മണിക്കുട്ടനാണ്. ഗുണ്ടാ ആക്ട് പ്രകാരം ഇയാള്‍ നേരത്തേ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാട്ടാക്കടയ്ക്കു സമീപത്തുള്ള പുലിപ്പാറയില്‍ വച്ചാണ് അക്രമികളെ പോലീസ് പിടികൂടിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
