ആര്‍ത്തവം വരുന്ന സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റം; നിയമം പാസാക്കി നേപ്പാൾ പാർലമെന്റ്

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍ത്തവം വരുന്ന സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റം; നിയമം പാസാക്കി നേപ്പാൾ പാർലമെന്റ്

കാഠ്‌മണ്ഡു: ആർത്തവം വരുന്ന സ്ത്രീകൾക്ക് അശുദ്ധികൽപ്പിക്കുന്നത് ക്രിമിനൽകുറ്റമാക്കി നേപ്പാൾ പാർലമെന്റ്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് ദൂരെയുള്ള ഒറ്റപ്പെട്ട ഷെഡില്‍ പാര്‍പ്പിക്കുന്ന രീതിയുണ്ട്. ചൗഗോത്ത് എന്നാണ് ഈ ഷെഡുകളെ വിളിക്കുന്നത്. ഇനി മുതല്‍ ഈ രീതി ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴയും മൂന്നു മാസം ജയില്‍ വാസമോ അനുഭവിക്കണം.

കഴിഞ്ഞ മാസം ചൗഗോത്തില്‍ പാര്‍പ്പിച്ച പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് നിയമം. പാസാക്കാൻ മന്ത്രിസഭ തീരുമാനിക്കുന്നത്. ആര്‍ത്തവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ ആ സമയത്തോ അതിനു മുന്‍പോ ഏതെങ്കിലും വിവേചനത്തിനോ തൊട്ടു കൂടായ്മയ്‌ക്കോ വിധേയമാക്കുകയോ അവള്‍ക്കെതിരെ മനുഷ്യത്വ രഹിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യരുത് എന്നാണ് നിയമം അനുശാസിക്കുന്നത്.

0Shares