
കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടില്ലെന്ന് ശ്രീജിത്ത് പെരുമന. സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ അനുമതിയോടെ മാത്രമേ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം
ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടില്ല !
കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടില്ല. അത്തരത്തിൽ റദ്ദാക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്നത് 370 ആർട്ടിക്കിളിലെ ഉപവകുപ്പ് 3 ആണ്
370 (3) ഇങ്ങനെ പറയുന്നു..
Notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify:
Provided that the recommendation of the Constituent Assembly of the State referred to in clause (2) shall be necessary before the President issues such a notification.
അതിൽ കൃത്യമായി പറയുന്നു 370 വകുപ്പ് റദ്ദാക്കണമെങ്കിൽ കാശ്മീർ ഭരണഘടന അസംബ്ലിയുടെ അല്ലെങ്കിൽ സംസ്ഥാന ഗവണ്മെന്റിന്‍റെ/നിയമസഭയുടെ റെക്കാമെന്റേഷൻ അഥവാ ശുപാർശ നിർബന്ധമാണ് എന്ന്. “Shall be” അഥവാ നിർബന്ധമായും എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അത്തരത്തിൽ സംസ്ഥാനത്തിന്റെ ഭരണഘടന.അസംബ്ലിയുടെ അനുമതി ഇല്ലാതെ പ്രഡന്റിന് ആർട്ടിക്കിൾ 307 റദ്ദാക്കാൻ സാധിക്കില്ല. Provided that the recommendation of the Constituent Assembly of the State referred to in clause (2) shall be necessary before the President issues such a notification.
ആഗസ്റ്റ് 5 നു പ്രസിഡന്റ് രാമനാഥ് കോവിന്ദ് ഇറക്കിയ ഉത്തരവിൽ പറയുന്നത് In exercise of the powers conferred by clause (1) of article 370 of the Constitution എന്നാണ്
അതായത് 370 അനുച്ഛേദത്തിലെ ഉപവകുപ്പ് 1 പ്രകാരം പുറപ്പവടുവിക്കുന്ന ഉത്തരവ് എന്ന്. അതായത് ഭരണഘടനപരമായി പ്രസിഡന്റ് ഇറക്കുന്ന ഉത്തരവ് മാത്രമാണ് അത്. പ്രസിഡനറ്റിന്‍റെ ആർട്ടിക്കിൾ 370(3) അധികാരം ഉപയോഗിച്ചുള്ള റദ്ദാക്കൽ നടന്നിട്ടില്ല.
11 February 1956 മുതൽ 19 February 1994 വരെ 47 ഉത്തരവുകൾ ഇത്തരത്തിൽ വിവിധ രാഷ്ട്രപതിമാർ ഇറക്കിയിട്ടുണ്ട്. അതിൽ ഏറ്റവും സുപ്രധാന തീരുമാനങ്ങൾ ഉൾപ്പെടുത്തി ഇറക്കിയ ഈ ഉത്തരവ് തത്വത്തിൽ റദ്ദാക്കിയതിന് തുല്യമാണ് എന്നു പറയാം.
കേന്ദ്ര സർക്കാരിന് കശ്മീരിന്‍റെ ഭരണഘടന പദവി താഴെ പറയുന്ന രീതിയിൽ മാത്രമേ റദ്ദാക്കാൻ സാധിക്കുകയുള്ളു..

1. ഭരണഘടനയുടെ അനുച്ഛേദം 368(1) പ്രകാരം കാശ്‌മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 ആർട്ടിക്കിൾ 368(1) ലൂടെ റദ്ദാക്കാൻ ലോക്സഭയിൽ ഭരണഘടന ഭേദഗതി ബില്ല് അവതരിപ്പിക്കാം.
ലോക്സഭയും, രാജ്യസഭയും ഭരണഘടന ഭേദഗതി പാസ്സാക്കിയാൽ പിന്നീട് രാജ്യത്തെ പകുതി സംസ്ഥാനങ്ങൾ ഈ ഭേദഗതിയെ പിന്തുണയ്ക്കണം. പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കപെട്ടാൽ പാർലമെന്റിന് അഥവാ കേന്ദ്ര സർക്കാരിന് ജമ്മു കശ്മീരിന്‍റെ അതിർത്തി പുനർ നിർണ്ണയിക്കുകയോ ചെയ്യാം.
ആർട്ടിക്കിൾ 3 പ്രകാരം കേന്ദ്ര സർക്കാരിന് അതാത് സംസ്ഥാനങ്ങളുമായി ആലോചിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കുകയോ, പുനർ നിർണ്ണയം നടത്തുകയോ ചെയ്യാം.
2.കാശ്മീരിന് പ്രത്യക അധികാരം നൽകുന്ന 370 വകുപ്പിലെ ഉപവകുപ്പ് 3 പ്രകാരം ചില സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രസിഡന്റിന് പ്രസ്‌തുത വകുപ്പ് റദ്ദാക്കുന്നതായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. പക്ഷെ സംസ്ഥാന നിയമാസഭയുടെയോ, ഭരണഘടന അസംബ്ലിയിടെയോ അനുമതി/ശുപാർശ നിർബന്ധമാണ് Article 370(3), notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this Article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify, provided that the recommendation of the Constituent Assembly of the State referred to in clause (2) shall be necessary before the President issues such a notification.
👉ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ജമ്മു കാശ്മീർ ഇന്ത്യയിൽ ലയിച്ച കരാറുകൾ ലംഘിക്കപ്പെടുകയും, ലയനം അസാധുവാക്കപ്പെടുകയും ചെയ്യും
👉 ആർട്ടിക്കിൾ 368 പ്രകാരം പാർലമെന്റിന് കശ്മീരിന്‍റെ 370 ആർട്ടിക്കിൾ റദ്ദാക്കാൻ സാധിക്കും എന്നാൽ കേശവനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള കേസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്‍റെ വിധി പ്രകാരം ഭരണഘടനായിടെ ബെയിസിക് സ്ട്രാക്ച്ചറിൽ ഭേദഗതി വരുത്താൻ പാടുള്ളതല്ല.
ആർട്ടിക്കിൾ 370 ഭരണഘടനയുടെ ബേയിസിക് സ്ട്രാക്ച്ചറിന്റെ ഭാഗമാണോ എന്ന ഭരണഘടന പരിശോധന സുപ്രീംകോടതി നടത്തിയതിന് ശേഷമേ ആർട്ടിക്കിൾ 370 റദ്ദാക്കാൻ സാധിക്കുകയുള്ളൂ.
വാൽ: ചുരുക്കി പറഞ്ഞാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടില്ല. മറിച്ച് ഇന്ത്യൻ ഭരണഘടനയുടെ എല്ലാ നിയമങ്ങളും കാശ്മീരിന് ബാധകമാക്കി ആർട്ടിക്കിൾ 370(1) അധികാരം രാഷ്ട്രപതി പ്രയോഗിച്ചു അതാണ് നടന്നത്. രാട്രപതിയിടെ ഉത്തരവിൽതന്നെ ചില ഒഴിവുകളോടെ 370 നിലനിൽക്കുന്നു എന്നു പറയുന്നുണ്ട്.
സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ അനുമതിയോടെ മാത്രമേ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ സാധിക്കുകയുള്ളൂ. ഇനി ബോൾ സുപ്രീംകോടതിയുടെ കോർട്ടിലാണ്.
