മലപ്പുറം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചു എന്ന വാര്‍ത്തപുറത്ത് വന്നതിനു പിന്നാലെ ബി.ജെ.പി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന നിലയിലായിരുന്നു മധ്യപ്രദേശിലെ വോട്ടിങ് യന്ത്രം എന്നാണ് ആരോപണം. ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചതായിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് മധ്യപ്രദേശ് ചീഫ് ഇലക്ട്രറല്‍ ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോനയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

വോട്ടിങ് മെഷീനിനൊപ്പം വോട്ടര്‍ വെരിഫയബള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.എം) ചേര്‍ത്തു വച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ വാര്‍ത്തയ്ക്കു പിന്നാലെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പുതിയ പരാമര്‍ശം നടത്തിയത്. ബി.ജെ.പി ഇത്തരത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെങ്കില്‍ അത് മലപ്പുറം തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നായിരുന്നു സുരേന്ദ്രന്റെ വാദം. മലപ്പുറത്ത് ആര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പി ജയിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ്-ലീഗ്(കോമാലി) സംഖ്യമുണ്ടാകുമെന്നും അവരുടെ സ്ഥാനാര്‍ത്ഥിയാണ് കുഞ്ഞാലിക്കുട്ടിയുമെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പുതിയ പരാമര്‍ശം.