
ചെന്നൈ : ഒരു നടിയെ കുറിച്ച് സംവിധായകന്‍ പ്രഭു സോളമന്റെ പേരിലുള്ള ട്വീറ്റ് വിവാദമാകുന്നു. നടി ആരാണെന്ന് വെക്തമാകാതെയാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഇത് പ്രഭു സോളമന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടാണെന്നും ട്വിറ്റ് വ്യാജമാണെന്നും പറയുന്നവരുമുണ്ട്. കാരണം പ്രഭു സോളമന്‍ ഇതുവരെ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ല എന്നതാണ്. അതേസമയം, പ്രഭു സോളമന്റെ പേരിലുളള വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ആരോ ട്വീറ്റ് ചെയ്തതാണെന്ന് വ്യക്തമായിട്ടുണ്ട്. നടിയുടെ പേര് ട്വീറ്റില്‍ പരാമര്‍ശിച്ചിറ്റില്ലെങ്കിലും ഇതിഹാസ നടന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് ഈ നടിയെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ട്വീറ്റിനെക്കുറിച്ച് നടി ശ്രുതി ഹാസന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്വിറ്ററിൽ പ്രചരിച്ച ട്വിറ്റ് ഇങ്ങനെയായിരുന്നു: ‘നടിയുടെ ഒരു ദിവസത്തെ ചെലവ് 85,000 രൂപയും പ്രതിഫലം രണ്ടരക്കോടിയുമാണ്. ഇവയ്ക്കു പുറമേ ഡ്രൈവര്‍, എസി കാരവന്‍ എന്നിവയും. പക്ഷേ ഒരു ദിവസം 5 മണിക്കൂറില്‍ കൂടുതല്‍ അഭിനയിക്കില്ല. ഇതിഹാസ നടന്റെ മകള്‍’ എന്നായിരുന്നു അതിലെ പരാമർശം.
ട്വിറ്റ് വ്യാജമാണെങ്കിലും ഇതിന് മറുപടിപറയേണ്ട അവസ്ഥയിലാണ് ഈ സംവിധായകൻ. അമല പോള്‍ നായികയായ “മൈന” ചിത്രത്തിന്റെ സംവിധായകനാണ് പ്രഭു സോളമന്‍. “സട്ടയ്, കുംകി, കയല്‍” എന്നിവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
