
ഇതുവരെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു. പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം, ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും ആര്‍ക്കൊക്കെ മാറ്റാന്‍ സാധിക്കും എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം അഡ്മിന്മാര്‍ക്കാണ്. ഇതുവരെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു. പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം, ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും ആര്‍ക്കൊക്കെ മാറ്റാന്‍ സാധിക്കും എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം അഡ്മിന്മാര്‍ക്കാണ്.

ഗ്രൂപ്പുകളുടെ പരമാധികാരം അഡ്മിന്‍മാര്‍ക്ക് നല്‍കുന്ന പരിഷ്‌ക്കാരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരുമെന്നാണ് സൂചന. ഗ്രൂപ്പുകളുടെ മുഖചിത്രങ്ങളും, ഗ്രൂപ്പ് ഇന്‍ഫോയും അഡ്മിനും അഡ്മിന്‍ അധികാരം നല്‍കുന്ന വ്യക്തികള്‍ക്ക് മാത്രമേ നീക്കം ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുകയുള്ളൂ. ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ഇടണമെന്നും അഡ്മിന് തീരുമാനിക്കാം. അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്.
