ആരുമില്ലാത്ത സമയത്ത് കാമുകിയുടെ വീട്ടിലെത്തി; അതിര് വിട്ട സല്ലാപം പെണ്‍കുട്ടിയുടെ കൊലയ്ക്ക് കാരണമായി; മൂഡബിദ്രിയില്‍ യുവതിയെ തലയ്ക്കടിച്ചു കൊന്ന യുവാവ് തൂങ്ങി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആരുമില്ലാത്ത സമയത്ത് കാമുകിയുടെ വീട്ടിലെത്തി; അതിര് വിട്ട സല്ലാപം പെണ്‍കുട്ടിയുടെ കൊലയ്ക്ക് കാരണമായി; മൂഡബിദ്രിയില്‍ യുവതിയെ തലയ്ക്കടിച്ചു കൊന്ന യുവാവ് തൂങ്ങി മരിച്ചു

മംഗളൂരു: കാമുകിയെ വീട്ടില്‍ചെന്ന് തലയ്ക്കടിച്ചുകൊന്ന് യുവാവ് ആത്മഹത്യചെയ്തു. മൂഡബിദ്രിക്ക് സമീപം പ്രാന്ത്യയിലാണ് സംഭവം. കരിഷ്മ പൂജാരിയാണ് (20) കൊല്ലപ്പെട്ടത്. കാമുകന്‍ ലോഹിത് (23) കൊലപ്പെടുത്തിയശേഷം അതേവീട്ടില്‍ തന്നെ തൂങ്ങിമരിച്ചു. മംഗളൂരു ബജാള്‍ സ്വദേശിയായ ലോഹിത് വ്യാഴാഴ്ച ഉച്ചയോടെ ആരുമില്ലാത്തസമയം കരിഷ്മ താമസിക്കുന്ന വാടക വീട്ടില്‍ എത്തുകയായിരുന്നു. സംസാരത്തിനിടെ ലോഹിത് കരിഷ്മയുടെ കഴുത്തുഞെരിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയ ഹാമര്‍കൊണ്ട് കരിഷ്മയുടെ തല അടിച്ചുതകര്‍ത്തു. കരിഷ്മ മരിച്ചെന്ന് കരുതിയ ലോഹിത് അതേവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ വീട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ കരിഷ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാര്‍ക്കാള പഞ്ചായത്ത് ജീവനക്കാരിയുടെ മകനാണ് ലോഹിത്. കൊലപാതക കാരണം വ്യക്തമല്ല. മൂഡബിദ്രി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

0Shares