‘ആരും നിന്ദിക്കേണ്ട, രാജ്യത്തെ നിയമമാണ്’ ; ജി.എസ്.ടിയെ വിമര്‍ശിച്ച യുവസംരഭകനെതിരെ ക്ഷുഭിതയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘ആരും നിന്ദിക്കേണ്ട, രാജ്യത്തെ നിയമമാണ്’ ; ജി.എസ്.ടിയെ വിമര്‍ശിച്ച യുവസംരഭകനെതിരെ ക്ഷുഭിതയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ജി.എസ്.ടിയെ (ചരക്ക് സേവന നികുതി) വിമര്‍ശിച്ച യുവസംരഭകനെതിരെ ക്ഷുഭിതയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജി.എസ്.ടിക്ക് കുറവുകളുണ്ടെന്ന് തുറന്ന സമ്മതിച്ച മന്ത്രി, ജി.എസ്.ടിയെ ആരും നിന്ദിക്കേണ്ടതില്ലെന്നും പറഞ്ഞു. വെള്ളിയാഴ്ച പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് ജി.എസ്.ടിക്ക് പോരായ്മകളുണ്ടെന്നും അത് മറികടക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്നും ഒരു യുവ സംരഭകന്‍ പറഞ്ഞു. ഇതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജി.എസ്.ടി രാജ്യത്തിന്‍റെ നിയമമാണ്. ജനപ്രതിനിധികളുടെ പിന്തുണയോടെയാണ് ജി.എസ്.ടി ബില്‍ പാസാക്കിയത്. അതിനാല്‍ ആരും ജി.എസ്.ടിയെ നിന്ദിക്കണ്ട കാര്യമില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഏറെക്കാലത്തെ പ്രയത്‌നത്തിന് ശേഷമാണ് സര്‍ക്കാര്‍ ഒരു കാര്യവുമായി വന്നത്. സംസ്ഥാനങ്ങളിലും പാര്‍ലമെന്റിലും പാസായ ഒന്നാണ് ജി.എസ്.ടി. ജി.എസ്.ടി നിങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ ആയിരിക്കില്ല വന്നത്. അതിന്‍റെ വേദന നിങ്ങള്‍ക്കുണ്ടാവും.

പക്ഷേ ജി.എസ്.ടിയെ നിന്ദിക്കാന്‍ ആരും തുനിയേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രാബല്യത്തില്‍ വന്ന് വര്‍ഷമല്ലേ ആയിട്ടുള്ളൂ. എല്ലാവരേയും ആദ്യ ദിവസം മുതല്‍ തന്നെ സന്തുഷ്ടരാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിക്കാത്തതില്‍ വിഷമമുണ്ട്. എന്നാല്‍ നമ്മള്‍ ഒന്നിച്ചാണ് ജി.എസ്.ടി രൂപീകരിച്ചത്. അതുകൊണ്ട് അത് സ്വന്തമാക്കാന്‍ ശ്രമിക്കണം എന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

0Shares