മുംബൈ: പ്രമുഖ താരങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ സുരക്ഷയ്ക്ക് ആളുകളെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ്. ആരാധനമൂത്ത ചിലര്‍ എന്താണ് ചെയ്യുയെന്നുപോലും പറയനാകില്ല. എന്നാല്‍ ആരും തുണയില്ലാതെ ഒരു പ്രമുഖ നടി മുംബൈയിലെ തെരുവിലൂടെ നടന്നെങ്കിലും ഒരു കുഞ്ഞിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് വസ്തുത. ഇന്ത്യയിലെ ഗ്ലാമര്‍ ലോകമായി അറിയപ്പെടുന്ന മുംബൈയിലെ തെരുവിലൂടെ നടന്ന് നീങ്ങിയത് വെറുമൊരു നടി മാത്രമായിരുന്നില്ല. മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നേടിയ ഹേല്‍ മരിയ ബെറിയാണ് സാധാരണക്കാരിയായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് നീങ്ങിയത്. 2001 ല്‍ മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നേടിയ നടിയാണ് ഹേല്‍ മരിയ ബെറി. നടി ഒറ്റയ്ക്ക് നടക്കുന്ന ചിത്രങ്ങളും വൈറലായിരിക്കുകയാണ്.
ഓസ്‌കാര്‍ പുരസ്‌കാരം നേടി ഏക കറുത്ത വര്‍ഗക്കാരി കൂടിയായ ഹേല്‍ മരിയ ബെറി നാട്ടിലെത്തിയത് നഗരവാസികളോ പോലീസോ അറിഞ്ഞിരുന്നില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. യാത്രയ്ക്കിടെ ഹേല്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പുറത്ത് വിട്ടിരുന്നു. മോണ്‍സ്റ്റര്‍ ബോള്‍ എന്ന സിനിമയിലൂടെയായിരുന്നു ഓസ്‌കാര്‍ പുരസ്‌കാരം കിട്ടിയിരുന്നത്. മാത്രമല്ല ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചും ഹേല്‍ ലോകശ്രദ്ധ നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും സൂര്യോദയത്തിന്റെ ചിത്രവും തെരുവിലൂടെ നടക്കുന്ന ചിത്രവുമാണ് ഹേല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഇന്ത്യയോട് നടിക്കുള്ള സ്നേഹം ആദ്യമായിട്ടല്ല പുറത്ത് വരുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ക്ലൗഡ് അറ്റ്ലസ് എന്ന സിനിമയില്‍ സാരി ധരിച്ച് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു.