മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ഇന്ന് തീയേറ്ററുകളിലെത്തുന്നു. സച്ചിന്റെ ക്രിക്കറ്റ് ജീവിതവും കുടുംബ ജീവിതവും ഉള്‍പ്പെടെ സച്ചിന്‍ കടന്നു വന്ന എല്ലാ സാഹചര്യവും തുറന്ന് കാട്ടിയാണ് ജെയിംസ് എര്‍ക്‌സിന്‍ ഈ ചിത്രം തയ്യാറാക്കിയത്.

സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിലെ എ.ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. എം. എസ്. ധോനിയും വീരേന്ദര്‍ സെവാഗുമെല്ലാം ഈ സിനിമയിലുണ്ട്. ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം ഇറങ്ങുന്നുണ്ട്.