
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജയ്ക്ക് വമ്പൻ സ്വീകരണം.മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ.
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. മധുരരാജ മാധ്യമ വാർത്തകളിൽ നിറഞ്ഞത് സണ്ണി ലിയോണിന്‍റെ സാന്നിധ്യം കൊണ്ട് കൂടിയാണ്. ബോളിവുഡിൽ നിന്നും മോളിവുഡിലെത്തിയ സണ്ണിയുടെ ഡാൻസിനും തിയെറ്ററുകളിൽ കയ്യടിയാണ് ലഭിക്കുന്നത്.

ജഗപതി ബാബുവാണ് മറ്റൊരു പ്രധാനകഥാപാത്രം. വില്ലനായി എത്തിയ അദ്ദേഹം നടേശൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴുത്ത് അറക്കുന്ന ചിരിയുമായി വില്ലത്തരത്തിന്‍റെ ഉസ്താദായി അദ്ദേഹം ഈ ചിത്രത്തിലും തിളങ്ങി. പുലിമുരുകനും ആദിക്കും ശേഷം വീണ്ടും ജഗപതി ബാബു വില്ലനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.
നാല് നായികമാരുള്ള ചിത്രത്തിൽ ആരും അധികപ്പറ്റായി ഇല്ല എന്നത് എടുത്ത് പറയണം. അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ രാജൻ, മഹിമ നമ്പ്യാർ തുടങ്ങിയവരാണ് നായികമാരായി എത്തിയിരിക്കുന്നത്. ഇവർക്കൊപ്പം നെടുമുടി വേണു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വിജയരാഘവൻ, ബിജുക്കുട്ടൻ, അജു വർഗീസ്, രമേഷ് പിഷാരഡി, എംആർ ഗോപകുമാർ, ജി.സുരേഷ് കുമാർ, ചിത്രത്തിന്‍റെ നിർമ്മാതാവായ നെൽസൺ ഐപ്പ്, നോബി, വിനയാ പ്രസാദ്, പ്രിയങ്ക തുടങ്ങി വലിയൊരു താരനിരയും അണി നിരക്കുന്നുണ്ട്. പീറ്റർ ഹെയ്ന്‍റെ സംഘട്ടനരംഗങ്ങളും സിനിമയുടെ മുഖ്യആകർഷണമാണ്.
