കൊച്ചി: ഒടിയന്‍ മാണിക്യന്റെ വിശ്വരൂപം പുറത്തുവിട്ട് മോഹന്‍ലാല്‍. ഇരുട്ടില്‍ തലയില്‍ തുണിയിട്ട് തുറിച്ചുനോക്കുന്ന ഒടിയന്റെ ചിത്രമാണ് ആരാധകര്‍ക്കായി ലാലേട്ടന്‍ പങ്കുവെച്ചിരിക്കുന്നത്. കരിപുരണ്ട മുഖവും തുറിച്ചുനോട്ടവും കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഏറെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതുയ ദൃശ്യം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് പുരോഗമിക്കുകയാണ്. നിരവധി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. 35 കോടിയോളം മുതല്‍മുടക്കിലുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്. ഫാന്റെസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ യൗവകാലഘട്ടാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഒക്ടോബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തുെമന്നാണ് സൂചന.
ആരാധകരെ അമ്പരപ്പിച്ച് നടന്‍ മോഹന്‍ലാല്‍; ഒടിയനിലെ മാണിക്യന്റെ വിശ്വരൂപം പുറത്തുവിട്ടു