ആയിരങ്ങളെ ആകര്‍ഷിച്ചു കൊണ്ട് ജപ്പാനില്‍ പെണ്‍കൊടികളുടെ ദിനവും പാവ മഹോത്സവവും;ജനരോഷത്തിന്റെ പ്രതീകമായി ട്രമ്പിന്റെ പാവയും!

  • Post category:news
  • Reading time:1 min read
You are currently viewing ആയിരങ്ങളെ ആകര്‍ഷിച്ചു കൊണ്ട് ജപ്പാനില്‍ പെണ്‍കൊടികളുടെ ദിനവും പാവ മഹോത്സവവും;ജനരോഷത്തിന്റെ പ്രതീകമായി ട്രമ്പിന്റെ പാവയും!

ടോക്യോ: പെണ്‍കുട്ടികളുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനുമായി ജപ്പാനില്‍ നടത്തുന്ന ‘ഹിനമട്സുരി’ആഘോഷത്തിനായി ഇത്തവണ ട്രംപിന്റെ രൂപത്തിലുള്ള പാവയും!.മാര്‍ച്ച് മൂന്നിനാണ് ഇത്തവണത്തെ പാവദിനം. ജപ്പാനില്‍ പെണ്‍കുട്ടികളുടെ ദിനമായും ഈ ദിവസം ആചരിക്കുന്നു. ഏറെ കാലമായി നടത്തുന്ന’ഹിനമട്‌സുരി’ എന്നറിയപ്പെടുന്ന പാവകളുടെ ഈ ബൃഹത്തായ കൂട്ടായ്മ പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി നടത്തുന്ന ഒരു വിശേഷ ചടങ്ങ് കൂടിയാണ്.
ജനങ്ങള്‍ക്ക് അവിസ്മരണീയമായ കാഴ്ച്ച വിരുന്നൊരുക്കി പാവകളുടെ പ്രദര്‍ശനം ഇപ്പോള്‍ ഇവിടെ പുരോഗമിക്കുകയാണ്.

ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തികളുടെ കൂട്ടത്തിലാണ് ട്രംപിന്റെ പാവയുള്ളത്. 60 സെമീ നീളമുള്ള ഈ പാവ ജപ്പാന്റെ പരമ്പരാഗത വേഷമായ കിമോണ അണിഞ്ഞാണ് പ്രദര്‍ശിപ്പിക്കുന്നത്. ട്രംപിനെ കൂടാതെ ടോക്യോ ഗവര്‍ണര്‍ യൂറിക്കോ കോയ്ക്കേയുടെ പാവയും പ്രദര്‍ശനത്തിനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പാവ മഹോത്സവത്തില്‍ ഹിലരി ക്ലിന്റന്റെ പാവയുമുണ്ടായിരുന്നു.

സ്ത്രീകളെ നിരന്തരം ഇടിച്ചു താഴ്ത്തിയുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാവ മഹോസ്തവം കാണാനെത്തിയ ജനങ്ങള്‍ പറയുന്നു. പൊതു ഇടങ്ങളിലുള്ള ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചേ തീരൂ എന്ന് സന്ദര്‍ശകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

.

0Shares