ചെന്നൈ: ആയിരംകോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ബഹുമതിയിലൂടെ ചരിത്ര നേട്ടം സ്വന്തമാക്കി ബാഹുബലി 2. ഇന്ത്യയില്‍ നിന്നും 800 കോടിയും വിദേശത്ത് നിന്ന് 200 കോടിയും നേടിയാണ് ബാഹുബലി 2 ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഒരു ഇന്ത്യന്‍ ചിത്രത്തിന് വിദേശത്ത് ഇത്രയധികം വരവേല്‍പ്പ് ഇതാദ്യമാണ്. ലോകമെമ്പാടുമായി 9000 സ്‌ക്രീനുകളിലായി ബാഹുബലി 2 ഇപ്പോഴും നിറഞ്ഞോടുകയാണ്. ഇന്ത്യയില്‍ മാത്രം 6,500 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.