ആന്‍ഡമാന്‍ നിക്കോബാറില്‍ ട്രെയിന്‍ ഗതാഗതത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ പച്ചകൊടി.

  • Post category:news
  • Reading time:1 min read
You are currently viewing ആന്‍ഡമാന്‍ നിക്കോബാറില്‍ ട്രെയിന്‍ ഗതാഗതത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ പച്ചകൊടി.

ന്യൂഡല്‍ഹി: പോര്‍ട്ട് ബ്ലയറിനെയും ദിഗ്ലിപുരിനെയും ബന്ധിപ്പിച്ച് കൊണ്ട് ട്രെയിന്‍ സര്‍വീസ് ആരഭിക്കാന്‍ അനുമതി നല്‍കി ഇന്ത്യന്‍ റെയില്‍വേ. 3000 കോടി ചെലവില്‍ 2,413.240 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍പാത നിര്‍മിക്കാനുള്ള പദ്ധതിക്കാണ് റെയില്‍ വേ അംഗീകാരം നല്‍കിയത്. നിലവില്‍ 14 മണിക്കൂര്‍ നീളുന്ന ബസ് യാത്രയും 24 മണിക്കൂര്‍ നീളുന്ന സമുദ്രയാത്രയുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തെത്താനുള്ള ദൈര്‍ഘ്യം. ഈ സാഹചര്യത്തിലാണ് ദ്വീപില്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതിനുള്ള പദ്ധതി റെയില്‍ വേ തയ്യാറാക്കിയത്.

റെയില്‍ മന്ത്രാലയത്തിന്റെ ആസൂത്രണ-സാമ്പത്തിക വിഭാഗം കഴിഞ്ഞ ആഴ്ചയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് ചിലവാകുന്ന തുകയുടെ പകുതി ആന്‍ഡമാന്‍-നിക്കോബാര്‍ സര്‍ക്കാരാണ് വഹിക്കുന്നത്. ടൂറിസ സാധ്യതതകളെ മുന്‍ നിര്‍ത്തിയാണ് മന്ത്രാലയം ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തത്. റെയില്‍ വേ പാത സാക്ഷാത്കരിക്കുന്നതോടെ ദ്വീപില്‍ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0Shares