
തെലുഗുദേശം പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു കുപ്പം അസംബ്ലി മണ്ഡലത്തിൽ പിന്നിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടിൽ ചെറിയ മാർജിനിൽ നായിഡു മുന്നിലുണ്ട്. വൈ.എസ്.ആര്‍ കോൺഗ്രസ് വൻ മുന്നേറ്റമാണ് അസംബ്ലി തെരഞ്ഞെടുപ്പിൽ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജഗന്മോഹർ റെഡ്ഢിയുടെ വൈ.എസ്.ആര്‍ കോൺഗ്രസ് 150 അസംബ്ലി സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ടി.ഡി.പി ലീഡ് ചെയ്യുന്നത് 24 സീറ്റുകളിലാണ്. പവൻ കല്യാണിന്‍റെ പാർട്ടിയായ ജനസേന ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ലോക്സഭാ സീറ്റുകളിലും വൈഎസ്ആർ കോൺഗ്രസ്സ് മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആകെ 25 സീറ്റുകളിൽ 13ലും വൈഎസ്ആർ കോൺഗ്രസ്സാണ് മുന്നിൽ. രണ്ട് സീറ്റുകളിലാണ് ടി.ഡി.പി മുന്നിലുള്ളത്. പവന്‍ കല്യാണിന്‍റെ ജനസേന പാര്‍ട്ടി ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
