ആന്ധ്രാപ്രദേശിലെ ക്വാറിയില്‍ വന്‍ സ്ഫോടനം; 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing ആന്ധ്രാപ്രദേശിലെ ക്വാറിയില്‍ വന്‍ സ്ഫോടനം; 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഗ്രാനൈറ്റ് ക്വാറിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ കുര്‍ണൂലിലെ ഹാത്തി ബെല്‍ഗാല്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഗ്രാനൈറ്റ് പൊട്ടിക്കുന്നതിനായി ഉപയോഗിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.വന്‍ സ്ഫോടനമാണുണ്ടായതെന്നും 10 കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടെന്നും ഗ്രാമവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സമീപത്ത് കത്തിയമര്‍ന്ന നിലയില്‍ ഡീസല്‍ ടാങ്കര്‍ കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചു. സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനൊപ്പം ഡീസല്‍ ടാങ്കര്‍ കത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചുവെന്നാണ് കരുതുന്നത്. സ്ഫോടനത്തില്‍ ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ചതിനാല്‍ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ശരീരത്തില്‍ 70 ശതമാനത്തോള്ളം പൊള്ളലേറ്റിട്ടുണ്ട്.

0Shares