ആന്ധ്രയില്‍ ട്രെയിന്‍ പാളം തെറ്റി: 30 പേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ആന്ധ്രയില്‍ ട്രെയിന്‍ പാളം തെറ്റി: 30 പേര്‍ മരിച്ചു.

ഭുവനേശ്വര്‍: ആന്ധ്രപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 30 പേര്‍ മരിച്ചു. ജഗ്ദല്‍പൂര്‍ – ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വിജയവാഡ കുനേരു സ്റ്റേഷനുസമീപത്തായാണ് ട്രെയിന്‍ അപകടത്തില്‍ പെട്ടത്.
എഞ്ചിനും ഏഴു കോച്ചുകളുമാണ് പാളം തെറ്റിയത്.

അപകട കാരണം വ്യക്തമായിട്ടില്ല. ബോഗിക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാദിച്ചു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

0Shares