ആധാർ ഇല്ലെങ്കിൽ റേഷനുമില്ല; ഉത്തരവ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing ആധാർ ഇല്ലെങ്കിൽ റേഷനുമില്ല; ഉത്തരവ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: ആധാർ ഇല്ലാത്തവർക്ക് സംസ്ഥാനത്തിൽ ഇനി റേഷനും ലഭിക്കില്ല. ആധാര്‍ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ തീരുമാനം.

ഈ മാസം മുപ്പതിനകം ആധാര്‍ നമ്പർ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി. പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പാക്കാനാണ് കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പർ ശേഖരിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുകയെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതിനകം റേഷന്‍ കടകള്‍ വഴി ആധാര്‍ നമ്പർ സ്വീകരിച്ചിട്ടുണ്ട്.

0Shares