ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകില്ല; ഉത്തരവിട്ട് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകില്ല; ഉത്തരവിട്ട് ഹൈക്കോടതി

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധംപാടില്ല. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിലവില്‍ മാര്‍ച്ച് 31ആയിരുന്നു അവസാന തിയതി.

പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏഴുതവണ തിയതി നീട്ടി നല്‍കുകയും ചെയ്തിരുന്നു. ആദായ നികുതി നിയമം സെക്ഷന്‍ 139 എഎ(2)പ്രകാരം എല്ലാവരും ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

0Shares