മാഞ്ചസ്റ്റര്‍: ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കു എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 159 എടുത്തു. മറുപടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പത്ത് പന്തുകള്‍ ബാക്കിനില്‍ക്കെ വിജയം കണ്ടു. കുല്‍ദീപ് യാദവിന്റെ ബൗളിംഗ് മികവിലും കെ.എല്‍. രാഹുലിന്റെ ബാറ്റിംഗ് മികവുണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കു വേണ്ടി രാഹുല്‍ 54 പന്തുകളില്‍ 101 റണ്‍സും, ഓപ്പണര്‍ രോഹിത് ശര്‍മ്മ (30 പന്തില്‍ 32), നായകന്‍ കോഹ്ലി പുറത്താകാതെ 20 റണ്‍സും എടുത്തു.
രാഹുലിന്റെ രണ്ടാം ട്വന്റി 20 സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. നാലു ഓവറില്‍ 24 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്കൊതുക്കിയത്. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് രണ്ടും ഹര്‍ദിക് പാണ്ട്യ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണിങ് താരം ജോസ് ബട്ട്‌ലര്‍ (46 പന്തില്‍ 69) അര്‍ധസെഞ്ചുറി നേടി. വെള്ളിയാഴചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു തകര്‍പ്പന്‍ വിജയം