
ആദ്യ മത്സരത്തില്‍ സമനിലയില്‍ കുടുങ്ങിയ ബ്രസില്‍ ജയത്തിനായി ഇന്നിറങ്ങും .കോസ്റ്ററിക്കകെതിരെയാണ് ബ്രസിലിന്റെ മത്സരം. മത്സരത്തില്‍ തിയോഗോ സില്‍വയാണ് ബ്രസീല്‍ ടീമിനെ നയിക്കുക. ആദ്യ മത്സരത്തില്‍ സ്വിസര്‍ലന്‍ഡിനെ നേരിടാന്‍ മഴ്സലോ ആയിരുന്നു ടീമിന് നേതൃത്വം നല്‍കിയിരുന്നത്. ഓരോ മത്സരത്തിലും ഓരോ കളിക്കാരെ നായകനാക്കുന്ന പരിശീലകന്‍ ടിറ്റെയുടെ ആബാന്‍ഡ് റൊട്ടേഷന്‍ പോളിസിയടെ ഭാഗമാണ് നായക മാറ്റം. സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിന്റെ ആദ്യ ഇലവനിലുണ്ടാകും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം. 
ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയാണ് ബ്രസീല്‍ രണ്ടാം മത്സരത്തിനെത്തുന്നത്. ബ്രസീലിന്റെ മുന്നോട്ടുള്ള കുതിപ്പിന് കോസ്റ്റാറിക്കക്കെതിരെ ജയം അനിവാര്യമാണ്. സെര്‍ബിയയോട് ഒരു ഗോളിന് തോല്‍വി വഴങ്ങിയാണ് കോസ്റ്റാറിക്ക രണ്ടാം മത്സരത്തിനിറങ്ങുന്നത്. കോസ്റ്റാറിക്കക്കെതിരായ മികച്ച റെക്കോര്‍ഡാണ് മത്സരത്തിനിറങ്ങുമ്പോള്‍ ബ്രസീലിന്റെ പ്രതീക്ഷ. നേരത്തെ 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ തോറ്റത് ഒതു തവണ മാത്രമാണ്. രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനായിരുന്നു. ഏറ്റവുമൊടുവില്‍ 2002ല്‍ 5-2ന് ബ്രസീല്‍ വിജയിച്ചു.