ആദ്യമായി ബിയറടിച്ചതിനെക്കുറിച്ച് വിനീത്…ഒറ്റവലിയ്ക്കു തന്നെ കുടിക്കണമെന്ന നിര്‍ബന്ധത്തില്‍ ലാലേട്ടന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യമായി ബിയറടിച്ചതിനെക്കുറിച്ച് വിനീത്…ഒറ്റവലിയ്ക്കു തന്നെ കുടിക്കണമെന്ന നിര്‍ബന്ധത്തില്‍ ലാലേട്ടന്‍.

കൊച്ചി: മലയാള സിനിമയിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന പത്മരാജന്‍ ചിത്രമായ നമ്മുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ എന്ന സിനിമാ സെറ്റിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ വിനീത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി ബിയര്‍ കുടിക്കുന്നതെന്നും അത് ലാലേട്ടന്‍ തന്നെ നിര്‍ബന്ധിച്ചു നല്‍കിയതാണെന്നും വിനീത് പറഞ്ഞു. നമ്മുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ തന്റെ രണ്ടാമത്തെ ചിത്രമാണെന്നും ഈ ചിത്രത്തിലൂടെയാണ് താനും ലാലേട്ടനും കൂടുതല്‍ അടുക്കുന്നത്.

പക്ഷേ ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ വിറച്ചിരുന്ന തന്നെ അദ്ദേഹം ആശ്വാസിപ്പിക്കുകയാണ് ചെയ്തതെന്നും വിനീത് വ്യക്തമാക്കി.
മുന്തിരിത്തോപ്പുകളിലെ ഷോട്ടിലിന്‍ വെച്ച് പത്മരാജന്‍ സാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലാലേട്ടനായിരുന്നു തന്നെ ആദ്യമായി ബിയര്‍കുടിപ്പിച്ചതെന്നും അത് ഒറ്റവലിയ്ക്കു തന്നെ കുടിക്കണമെന്ന നിര്‍ബന്ധത്തോടെ ലാലേട്ടന്‍ തന്റെ വായിലേയ്ക്ക് ഒഴിച്ചുതരികയായിരുന്നെന്നും വിനീത് പറഞ്ഞു. അത് കഴിച്ചു കഴിഞ്ഞതും തന്റെ മുഖത്ത് വേണ്ടത്ര എക്സ്പ്രഷ്നുണ്ടായിരുന്നു. അങ്ങനെ ആ രംഗം ഒറിജിനിലായിത്തന്നെ ഷൂട്ട് ചെയ്തതാണെന്ന് ചെറു പുഞ്ചിരിയോടെ വിനീത് ഓര്‍ത്തെടുത്തു.

0Shares