അമേരിക്ക: ആദ്യമായി ജോലിക്ക് പോകേണ്ട ദിവസം വാഹനം കേടായി. പകരം നടന്നത് 32 കിലോ മീറ്റര്‍. വാള്‍ട്ടര്‍ കാര്‍ എന്ന അമേരിക്കയിലെ അലബാമ സ്വദേശി ജോലിയോടുള്ള ആത്മാര്‍ത്ഥതയില്‍ കാണിച്ച ഈ സാഹസത്തിന് കമ്പനി പുതിയ കാര്‍ സമ്മാനമായി നല്‍കി. ആദ്യ ദിനം തന്നെ സ്ഥാപന മേധാവി നല്‍കിയ സമ്മനം കൈപ്പറ്റിയ യുവാവ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലും താരമാണ്.
കത്രീന കൊടുങ്കാറ്റില്‍ വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടവരില്‍ വാള്‍ട്ടറും കുടുംബവുമുണ്ട്. അതുകൊണ്ട് തന്നെ വാള്‍ട്ടറിന് ജീവിതം മുന്നോട്ട് കൊണ്ട് പോവാനായി ജോലി അനിവാര്യമാണ്. അതിനുള്ള അന്വേഷണത്തിനിടെ ബെല്‍ഹോപ്സ് എന്ന് കമ്പനിയില്‍ ജോലി ലഭിച്ചു. ഈ ജോലി നിസാര കാരണത്തിന്റെ പേരില്‍ കളയാന്‍ വാള്‍ട്ടര്‍ തയ്യാറല്ലായിരുന്നു. അത് കൊണ്ടാണ് ജോലി സ്ഥലത്ത് എത്താന്‍ വാള്‍ട്ടര്‍ അര്‍ദ്ധരാത്രി മുതല്‍ നടക്കാന്‍ തീരുമാനിച്ചത്. ഏകദേശം 32 കിലോ മീറ്റര്‍ നടന്ന വാള്‍ട്ടറിന് പിന്നീട് പോലീസ് വാഹനം തുണയായി.
https://www.youtube.com/watch?v=0pL3TMtbgnU
തന്റെ കാര്യം പോലീസുകാരോട് വാള്‍ട്ടര്‍ വിശദീകരിച്ചത് ഇങ്ങനെ: ‘ആദ്യമായി കിട്ടിയ ജോലി അത് കളയാന്‍ ഞാന്‍ തയാറല്ല. തന്റെ കാര്‍ കേടായതാണ് ഞാന്‍ നടക്കാന്‍ നിര്‍ബന്ധിതനായത്. കൃത്യ സമയത്ത് ജോലിക്ക് എത്തണമെങ്കില്‍ നേരത്തെ ഇറങ്ങണം. അത്‌കൊണ്ടാണ് ഞാന്‍ അര്‍ദ്ധ രാത്രി നടക്കാന്‍ ആരംഭിച്ചത്. എത്ര നടന്നു എന്ന ചോദിച്ചത് എനിക്ക് അറിയില്ല’ എന്നായിരുന്നു മറുപടി. മണിക്കുറോളം റോഡിലൂടെ ഏകനായി നടക്കുന്ന വാള്‍ട്ടറിനെ കണ്ട പെല്‍ഹാം പൊലീസാണ് ആദ്യം ഇയാളെ നിരീക്ഷിച്ചത്. പിന്നീട് ഇയാളോട് കാര്യം ചോദിച്ചറിയുകയും ഇയാളെ ജോലി സ്ഥലത്ത് എത്തിക്കുകയുമായിരുന്നു. അതിനിടെ വാള്‍ട്ടറിനെ അഭിനന്ദിച്ച് പെല്‍ഹാം പോലീസ് ട്വീറ്റ് ചെയ്തു. ജോലിയോടുള്ള ഒരു യുവാവിന്റെ ആത്മാര്‍ത്ഥത ശ്രദ്ധയില്‍പെട്ട സ്ഥാപന മേധാവി ഉടന്‍ തന്നെ വാള്‍ട്ടറിന് ഒരു കാര്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ആദ്യ ദിനം തന്നെ കാര്‍ സമ്മാനമായി കിട്ടിയ വാള്‍ട്ടറിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. ഇത് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.