ആദ്യമല്‍സരത്തില്‍ റഷ്യ ജയിക്കുമെന്ന പൂച്ചയുടെ പ്രവചനം ഫലിച്ചു; മത്സരം സമനിലയിലാകുമെന്ന കടുവയുടെ പ്രവചനം പാളി

  • Post category:news
  • Reading time:2 mins read
You are currently viewing ആദ്യമല്‍സരത്തില്‍ റഷ്യ ജയിക്കുമെന്ന  പൂച്ചയുടെ പ്രവചനം ഫലിച്ചു; മത്സരം സമനിലയിലാകുമെന്ന കടുവയുടെ പ്രവചനം പാളി

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ ഉദ്ഘാടന മത്സരത്തില്‍ റഷ്യ ജയിക്കുമെന്ന അക്കില്ലെസ് പൂച്ചയുടെ പ്രവചനം ഫലിച്ചു. അതേസമയം, മത്സരം സമനിലയിലാകുമെന്നാണ് കിഴക്കന്‍ ജര്‍മ്മനി മൃശാലയിലെ അന്തേവാസിയായ സൈബീരിയന്‍ കടുവ വോളോജയുടെ പ്രവചനം. റഷ്യയുടെയും സൗദിയുടെയും പതാകകള്‍ ഒട്ടിച്ച രണ്ടു പെട്ടികള്‍ കടുവയ്ക്കു മുന്നില്‍ വച്ചെങ്കിലും ഒന്നും തിരഞ്ഞെടുക്കാതെ മടങ്ങി. ഈ പ്രവചനമാണ് ഫലിക്കാതെ പോയത്. ആദ്യ പ്രവചനം തന്നെ ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിര്‍ക്കുകയാണ് അക്കില്ലെസ് എന്ന കുഞ്ഞന്‍ പൂച്ച. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും കൃത്യമായി പ്രവചിച്ച അക്കില്ലസ് ലോകകപ്പിലും പ്രവചനം നടത്തിയിരിക്കുകയാണ്. കാഴ്ചയില്ലാത്ത അക്കില്ലെസ് ഏത് ടീമിന്റെ പതാകയില്‍ നിന്നാണോ ഭക്ഷണം കഴിക്കുന്നത് അവര്‍ മത്സരത്തില്‍ വിജയിക്കുമെന്നാണ് അക്കില്ലെസിന്റെ പ്രവചനം. സൗദിയുടെയും റഷ്യയുടെയും പതാകകള്‍ക്ക് മുന്നില്‍ വച്ചിരുന്ന പാത്രത്തില്‍ നിന്ന് റഷ്യയുടെ ഭാഗത്തുള്ള ഭക്ഷണം തെരഞ്ഞെടുത്താണ് അക്കില്ലസ് വിജയിയെ പ്രവചിച്ചത്. മോസ്‌കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ താമസക്കാരനായ അക്കില്ലസിനെ ലോകകപ്പ് പ്രമാണിച്ച് റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫെയിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്.കളിയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു റഷ്യ. കളിയുടെ 12-ാം മിനിറ്റില്‍ റഷ്യ ആദ്യഗോള്‍ വലയിലാക്കി. യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ആ ചരിത്ര ഗോള്‍ സ്വന്തമാക്കിയത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(15.06.2018)

ഇന്നത്തെ ചോദ്യം

ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ ആയ നേതാവ് ആരാണ്?

A) ഇ.കെ നായനാര്‍

B) ഉമ്മന്‍ ചാണ്ടി

C) കെ.എം മാണി

D) കെ.ആര്‍ ഗൗരിയമ്മ

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(15.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (14.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കൊല്ലം

വിജയി: ടി.കെ വിനോദ്, ക്ലായിക്കോട്, കാസര്‍കോട്.

0Shares