ആദ്യം പട്ടിണി മാറ്റൂ, എന്നിട്ടല്ലേ കോടികളുടെ പ്രതിമ ഉണ്ടാക്കേണ്ടത്; കേന്ദ്രസര്‍ക്കാര്‍ വേണ്ടാത്ത കാര്യങ്ങള്‍ പലതും ചെയ്യുന്നുവെന്ന് ശ്രീനിവാസന്‍

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യം പട്ടിണി മാറ്റൂ, എന്നിട്ടല്ലേ കോടികളുടെ പ്രതിമ ഉണ്ടാക്കേണ്ടത്; കേന്ദ്രസര്‍ക്കാര്‍ വേണ്ടാത്ത കാര്യങ്ങള്‍ പലതും ചെയ്യുന്നുവെന്ന് ശ്രീനിവാസന്‍

സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ച് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രീനിവാസന്‍. മോദി സര്‍ക്കാരിനെതിരെയാണ് ശ്രീനിവാസന്‍റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ വേണ്ടാത്ത കാര്യങ്ങള്‍ പലതും ചെയ്യുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു. 3000 കോടി ചിലവാക്കിയിട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്.

2000ത്തിന്‍റെയും 500റിന്‍റെയും നോട്ട് അച്ചടിക്കാന്‍ 12,000 കോടി രൂപ വേറെ ചിലവാക്കി. അദാനിക്ക് ഒരു ലക്ഷംകോടി രൂപ ലോണ്‍ കൊടുത്തു. ജീവിച്ചിരിക്കുന്ന ആള്‍ക്കാരുടെ പട്ടിണിമാറ്റിയതിനു ശേഷമല്ലെ പ്രതിമ ഉണ്ടാക്കുക. പ്രതിമ ഉണ്ടാക്കണ്ട എന്നു ഞാന്‍ പറയുന്നില്ല. ആദ്യം പട്ടിണി മാറ്റൂ, എന്നിട്ടല്ലേ കോടികളുടെ പ്രതിമ ഉണ്ടാക്കേണ്ടത്. താന്‍ ദൈവ വിശ്വാസി ആണോ അല്ലെയോ എന്നത് വിഷയമല്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

ദൈവത്തിന് പാവങ്ങളോട് കരുണയില്ല. അതുകൊണ്ടാണ്, ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തോട് വിരോധം. ദൈവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്? നല്ലവനേയും ചീത്ത ആള്‍ക്കാരെയും ഉണ്ടാക്കിയത്? ദൈവം സര്‍വ്വ ശക്തനാണെങ്കില്‍ നല്ല ആള്‍ക്കാരെ മാത്രം ഉണ്ടാക്കിയാല്‍ പോരെയെന്നും അദ്ദേഹം ചോദിക്കുന്നു.

0Shares