ആദ്യം നോമ്പ്! ഇപ്പോള്‍ താടിയും മൂടുപടവും; ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് നിരോധനവുമായി ചൈന.

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യം നോമ്പ്! ഇപ്പോള്‍ താടിയും മൂടുപടവും; ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് നിരോധനവുമായി ചൈന.

ഷിയാങ്: ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് നിരോധനവുമായി ചൈന രംഗത്ത്. താടിയും മൂടുപടവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇത്തവണ ചൈന ഇറക്കിയത്. പരമ്പരാഗത മുസ്ലിം വിഭാഗമായ ഉയിഗുറുകളുടെ മേഖലയായ ഷിന്‍ജിയാങിലാണ് ഇത്തരമൊരു ഉത്തരവ്. അസാധാരണമായ താടി വളര്‍ത്തല്‍, പൊതു സ്ഥലങ്ങളില്‍ മൂടുപടം ധരിക്കല്‍, സര്‍ക്കാര്‍ ടി.വി കാണുന്നതിനെ തള്ളാതിരിക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

മുമ്പിവിടെ നോമ്പ് നിരോധിച്ചത് വന്‍ വിവാദത്തിന് തിരി തെളിച്ചിരുന്നു. വര്‍ഷങ്ങളായി രക്തരൂക്ഷിത കലാപം നടക്കുന്ന പ്രദേശം കൂടിയാണിത്. കലാപങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളെന്നാണ് ചൈനീസ് സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരം നിയമങ്ങളും നിരോധനങ്ങളുമാണ് പലരെയും തീവ്രവാദത്തിലേക്ക് നയിക്കുന്നതെന്നാണ് ഈ പ്രദേശത്തുള്ളവര്‍ പറയുന്നത്.

 

0Shares