
ന്യൂഡല്‍ഹി: നരേന്ദ്ര മോദി റയില്‍വേസ്റ്റേഷനിലോ.? ആളും ആരവുമില്ലാതെ കരിമ്ബൂച്ചകളുടെ വലയമില്ലാതെ സ്ഥിരമായി ധരിക്കാറുള്ള കുര്‍ത്തയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു റെയില്‍വേസ്റ്റേഷനില്‍ കണ്ടാല്‍ എങ്ങനെയിരിക്കും. ഒറ്റ നോട്ടത്തില്‍ മാത്രമല്ല ഒന്നിരുത്തി നോക്കിയാലും ഈ മനുഷ്യന്‍ മോദിയല്ലെന്നു പറയാന്‍ മേല്‍പറഞ്ഞ കാരണങ്ങള്‍ തന്നെ വേണ്ടിവരും. നിമിഷനേരം കൊണ്ടാണ് മോദിയുടെ ഈ അപരന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നിരവധി പേര്‍ ഈ ചിത്രത്തിനൊപ്പം മോദിയുടെ യഥാര്‍ത്ഥ ചിത്രം കൂടിവച്ച് ട്രോളുകളും പടച്ചുവിട്ടു. എന്നാല്‍ ട്വിറ്ററില്‍ അത്ര നല്ല പ്രതികരണമല്ല ഈ ട്രോളുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഓള്‍ ഇന്ത്യ ബാക്‌ചോഡ് (എഐബി) എന്ന ട്രോള്‍ ഗ്രൂപ്പിനാണ് ഏറ്റവും കൂടുതല്‍ പണി കിട്ടിയത്. സ്‌നാപ്പ്ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോദി ചിത്രം എടുക്കുന്നതായി കാണിച്ചാണ് എ.ഐ.ബി ട്വിറ്ററില്‍ പോസ്റ്റിട്ടത്. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ താറടിച്ചു കാണിക്കുന്നതില്‍ വലിയ തമാശയൊന്നുമില്ലെന്നാണ് ട്വിറ്ററിലെ ഒരു പക്ഷം പറയുന്നത്. കടുത്ത പ്രതികരണങ്ങളാണ് എ.ഐ.ബിക്കെതിരെ ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണ് എന്നാണ് ട്രോളുകള്‍ക്ക് മറുപടിയായി മോദി ട്വീറ്റ് ചെയ്തത്.