ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നു പോലിസ്

  • Post category:news
  • Reading time:1 min read
You are currently viewing ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നു പോലിസ്

 

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ആദിവാസികളും പുറത്തുള്ളവരും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ ഒരു പ്രതിയുടെ 164 സ്റ്റേറ്റ്മെന്റ് പൂര്‍ത്തിയായിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം മുപ്പതിലേക്ക് മാറ്റി വച്ചു. സംഭവം ക്രൂരവും മാപ്പര്‍ഹിക്കാത്തതുമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.അഞ്ചുപേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

0Shares