
ന്യൂഡൽഹി: ഈ സമയത്തെ രാജ്യവ്യാപക റെയ്ഡില്‍ തെരഞ്ഞെടുപ്പ കമ്മീഷന്‍ വിശദീകരണം തേടി. കേന്ദ്ര റവന്യൂ സെക്രട്ടറി എ.വി പാണ്ഡെ ആദായ നികുതി ബോര്‍ഡ് ചെയര്‍മാന്‍ പി.സി മോഡി എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധനയുടെ വിശദാംശങ്ങള്‍ അറിയാനാനായി വിളിപ്പിച്ചു.
തെരഞ്ഞെടുപ്പ് സമയത്തിൽ റെയ്ഡ് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന റെയ്ഡുകള്‍ നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്ന് ധനമന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

അതേസമയം, രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിതിനെത്തുടര്‍ന്നാണ് വിശദീകരണം തേടി റവന്യു സെക്രട്ടറിയെയും ആദായ നികുതി ബോര്‍ഡ് ചെയര്‍മാനെയും കമ്മീഷന്‍ വിളിപ്പിച്ചത്.
റെയ്ഡ് എന്നത് രാഷ്ട്രീയ അക്രമമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പ്രതികരിച്ചിരുന്നു. ഞായറാഴിചയാണ് ആദായനികുതിവകുപ്പ് കമല്‍നാഥിന്‍റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കര്‍, മുന്‍ ഉപദേഷ്ടാവ് രാജേന്ദ്ര കുമാര്‍ മിഗ്ലാനി എന്നിവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കാക്കറുടെ ഇന്‍ഡോറിലുള്ള വസതി, രാജേന്ദ്ര കുമാറിന്‍റെ ഡല്‍ഹിയിലെ വസതി എന്നിവയ്ക്കു പുറമെ ഇരുവരുമായി ബന്ധമുള്ള മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി്. ഇരുവരും ഹവാല പണമിടപാട് നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് എന്നായിരുന്നു വിവരം.
