
ന്യൂഡൽഹി: അനുയായികളായ പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഗുർമീത് റാം റഹിമിന് സി. ബി. ഐ പ്രത്യേക കോടതി പത്ത് വർഷത്തെ കഠിനതടവ് വിധിച്ചെങ്കിലും ആത്മീയതയുടെ മറവിലെ ലൈംഗികപീഡനങ്ങൾ അവസാനിക്കുന്നില്ല. ഇനി കോടതിയുടെ പരിജനയിൽ ഉള്ളത് ആസാറാം ബാപുവിന്റെ കേസാണ്. ആശാറാം ബാപ്പു 2013-ല്‍ ആശാറാം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിനു ശേഷം ഇതുവരേക്കും ഇരയായ പെണ്‍കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ആശാറാം ബാപ്പു നിലവില്‍ ജോധ്പൂരിലെ ജയിലിലാണുള്ളത്.
ഗുർമീതിനെതിരെ 2002ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിക്കു ലഭിച്ച ഊമക്കത്താണ് പീഡനം പുറത്തറിയാൻ ഇടയാക്കിയത്. തോക്കിൻ മുനയിൽ നിർത്തി ഗുർമീത് റാം റഹീം തന്നെ നിരന്തരം ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കാണിച്ച് യുവതി എഴുതിയ കത്തായിരുന്നു അത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുർമീതിന്റെ അനുയായിയായ സന്യാനിനിയാണ് കത്തെഴുതിയതെന്ന് കണ്ടെത്തി. ഗുർമീത് മറ്റു ചില സന്യാനിനികളെയും നിരന്തരം പീഡിപ്പിച്ചിരുന്നതായുള്ള വിവരങ്ങളും ഇതേതുടർന്ന് പുറത്തുവന്നിരുന്നു. ഇതാണ് ഇന്നലത്തെ വിധിയോടെ താൽക്കാലികമായി അവസാനിച്ചിരിക്കുന്നത്.
പീഡനം മാത്രമല്ല, ഭൂമി ഇടപാട് തട്ടിപ്പ് കേസുകളും ബാപ്പുവിന്റെ പേരിലുണ്ട്. 425 ആശ്രമങ്ങളും 50 ഗുരുകുലങ്ങളും സ്വന്തമായുള്ള ആളാണ് ആശാറാം ബാപ്പു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 2013-ല്‍ ആശാറാം ബാപ്പു ജയിലിലാകുന്നത്. ചീത്ത ആത്മാക്കളെ കുട്ടിയുടെ ശരീരത്തില്‍നിന്നു മോചിപ്പിക്കുകയാണെന്നാണ് പീഡനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ബാപ്പു നടത്തുന്ന സന്നദ്ധ സ്ഥാപനങ്ങളുടെ പേരില്‍ 2300 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
ആദായ നികുതി വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. മാത്രമല്ല ആശാറാം ബാപ്പുവിനും ആശ്രമത്തിനും ബിനാമി നിക്ഷേപമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റിയല്‍ എസ്റ്റേറ്റ്,മ്യൂച്ചല്‍ ഫണ്ട്, ഓഹരി വിപണി എന്നീ മേഖലയിലാണ് അനധികൃത നിക്ഷേപങ്ങളിലേറെയും. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഴ് കമ്പനികളുടെ പേരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ എല്ലാം തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശാറാം ബാപ്പു തന്നെ സ്വന്തമാക്കിയതാണ്.
ബാപ്പുവിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്ന രണ്ട് വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. അഹമ്മദാബാദിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് ഭീഷണിക്കത്ത് ലഭിച്ചത്. ഇന്‍സ്പെക്ടറായ ദിവ്യ രവിയ, എ. സി. പി കനാന്‍ ദേശായി എന്നിവര്‍ക്കാണ് ഭീഷണി കത്ത്. കേസുമായി മുന്നോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കത്തില്‍ ഭീഷണിയുണ്ടായിരുന്നു.
