ന്യൂഡല്‍ഹി: നാസികില്‍ മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജവാനെ അഭിമുഖം ചെയ്ത പത്രപ്രവര്‍ത്തകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചതും ജവാനുമായി അഭിമുഖം നടത്തിയതുനുമാണ് പത്രപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത്. ക്വിന്റ് എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ ലേഖിക പൂനം അഗര്‍വാളിനെതിരെയാണ് നാസിക് പോലീസ് കേസെടുത്തത്. കൊല്ലം സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവാണ് ആത്മഹത്യ ചെയ്തത്.
